സൗദിയിലെ ഒ.ഐ.സി.സി നേതാവിന്റെ ഫോട്ടോ വിവാദമാക്കി സോഷ്യല്‍ മീഡിയ

ജിദ്ദ- പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് സൗദിയിലെ ഒ.ഐ.സി.സിയുടെ പ്രമുഖ നേതാവ് കെ.ടി.എ മുനീര്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തി.
അദ്ദേഹത്തിനു വിമാനത്താവളത്തില്‍ ലഭിച്ച സ്വീകരണത്തിന്റെ ഫോട്ടോ വിവാദമാക്കിയിരിക്കയാണ് സോഷ്യല്‍ മീഡിയ. മാലയിട്ടും പൊട്ട് ചാര്‍ത്തിയും സ്വീകരിച്ച ഫോട്ടോയാണ് പലര്‍ക്കും ദഹിക്കാത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം പശ്ചാത്തലമായുള്ള ഫോട്ടോ കെ.ടി.എ. മുനീര്‍ തന്നെയാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. അനാവശ്യ വിവാദത്തില്‍ പലവിധ ചോദ്യങ്ങളാണ് ആളുകള്‍ ഉന്നയിക്കുന്നത്.


70 രാജ്യങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനമായ ഇന്‍ഡോറില്‍ ആരംഭിച്ച പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.  ഉദ്ഘാടനം ഇന്ന് ധാന മന്ത്രി നരേന്ദ്ര മോഡിും സമാപന സമ്മേളന ഉദ്ഘാടനം രാഷ്്ട്രപതി ദ്രൗപതി മുര്‍മുവുമാണ് നിര്‍വഹിക്കുന്നത്
പ്രവാസികള്‍ക്ക് വീടുകളില്‍ താമസമൊരുക്കിയും ആഗോള ഉദ്യാനം നിര്‍മ്മിച്ചുമാണ് സളനത്തെ ഇന്‍ഡോര്‍ നഗരം വരവേറ്റത്.
37 ഹോട്ടലിലും നൂറോളം വീടുകളിലുമാണ് പ്രവാസി പ്രതിനിധികള്‍ക്ക് വേണ്ടിയുള്ള താമസ സൗകര്യം ഒരുക്കിയത്. 115ല്‍ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ദിവസത്തിന്റെ അനുസ്മരണമെന്ന നിലയിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവാസി ദിനം ആചരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News