VIDEO അയോധ്യ ജയിലില്‍നിന്ന് 98 കാരന് മോചനം, യാത്രയയപ്പ് നല്‍കി ജയില്‍ ജീവനക്കാര്‍

അയോധ്യ- ജയില്‍ മോചിതനായപ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ ആരോരും എത്താതിരുന്ന വയോധികന് ജയില്‍ ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. അഞ്ച് വര്‍ഷമായി തടവില്‍ കഴിഞ്ഞ ശേഷമാണ് 98 കാരനായ റാം സൂറത്ത്  ഉത്തര്‍പ്രദേശിലെ അയോധ്യ ജയിലില്‍നിന്ന് മോചിതനായത്. ഐപിസി 452, 323, 352 വകുപ്പുകള്‍ പ്രകാരമായിരുന്നു ഇയാള്‍ക്ക് ശിക്ഷ. മോചിതനായ ശേഷം ഇയാള്‍ക്ക് ജയില്‍ ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പിന്റെ വീഡിയോ ഓണ്‍ലൈനില്‍ വൈറലായി.
ജയില്‍ മേധാവി ശശികാന്ത് മിശ്ര പുത്രവതാണ് വീഡിയോ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തത്.  പോലീസുകാര്‍ വീട്ടിലെത്തിക്കുമെന്ന്  ജില്ലാ ജയില്‍ സൂപ്രണ്ട് റാം സൂറത്തിനോട് പറയുന്നത് കേള്‍ക്കാം. മിശ്ര വൃദ്ധനെ കാറിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.
2022 ഓഗസ്റ്റ് എട്ടിന് സൂറത്ത് ജയിലില്‍നിന്ന് പുറത്തിറങ്ങേണ്ടതാായിരുന്നു.  എന്നാല്‍ 2022 മെയ് 20ന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് 90 ദിവസത്തെ പരോളില്‍ പോയ അദ്ദേഹം വീണ്ടും ജയിലില്‍ എത്തുകയായിരുന്നു. വീഡിയോക്ക് താഴെ നിരവിധ പേരാണ് കമന്റ് ചെയ്യുന്നത്. പലരും വയോധികനെ ജയിലില്‍ അടച്ചതിനെ ചോദ്യം ചെയ്യുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News