Sorry, you need to enable JavaScript to visit this website.

കാസർക്കോട് അഞ്ജുശ്രീയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ല

കാസർകോട്- കാസർകോട്ടെ കഴിഞ്ഞ ദിവസം മരിച്ച അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണകാരണം കരൾ പ്രവർത്തനരഹിതമായതാണെന്നും റിപ്പോർട്ടിലുണ്ട്. അഞ്ജുവിന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതിലും പരിശോധന നടത്തും. ഭക്ഷണത്തിൽ നിന്നുള്ള വിഷമല്ലെന്ന് ഫോറൻസിക് സർജന്റെ നിഗമനം. മഞ്ഞപ്പിത്തം ബാധിച്ചിരുന്നുവെന്നും ഇത് കരളിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നും നിഗമനമുണ്ട്. കൂടുതൽ പരിശോധനക്കായി ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചു. ഏത് വിഷമാണെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണിത്. മംഗലാപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണ് അഞ്ജുശ്രീ. ക്രിസ്തുമസ് അവധിക്കും പുതുവത്സര അവധിക്കുമായി വീട്ടിൽ വന്നതായിരുന്നു.

പത്തനംതിട്ട സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 13 കുട്ടികൾ ആശുപത്രിയിൽ

പത്തനംതിട്ട- സ്‌കൂളിൽ ബിരിയാണി കഴിച്ച അധ്യാപികക്കും പതിമൂന്ന് വിദ്യാർത്ഥികൾക്കും ഭക്ഷ്യവിഷബാധ. ചന്ദ്രനപ്പിളി റോസ് ഡെയിൽ സ്‌കൂളിൽ ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. സ്‌കൂൾ വാർഷികത്തോട് അനുബന്ധിച്ചാണ് ബിരിയാണി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാർഷികാഘോഷം നടന്നത്. കൊടുവള്ളിയിലെ ഹോട്ടലിൽ നിന്നാണ് ബിരിയാണി എത്തിച്ചത്. ഭക്ഷണം കഴിച്ച ദിവസം ആർക്കും പ്രശ്‌നമുണ്ടായിരുന്നില്ല. പിറ്റേ ദിവസം മുതലാണ് കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. കുട്ടികളെ  പത്തനംതിട്ടയിലെ മൂന്നു ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ല. രാവിലെ 11ന് എത്തിച്ച ബിരിയാണി വിതരണം ചെയ്തത് വൈകിട്ട് ആറിനെന്ന് ഹോട്ടലുടമ പറഞ്ഞു. കൊടുമൽ കാരമൺ സ്റ്റോറീസ് എന്ന ഹോട്ടലിൽനിന്നാണ് ഭക്ഷണം എത്തിച്ചത്. 

Latest News