വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കൂറ്റന്‍ രാജവെമ്പാല, ഭയന്ന് വിറച്ച് നാടുകാരും വീട്ടുകാരും, ഒടുവില്‍ പിടികൂടി

പാലക്കാട് : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കയറിയ കൂറ്റന്‍ രാജവെമ്പാലയെ  മണിക്കൂറുകളുടെ ശ്രമത്തിനൊടുവില്‍ പിടികൂടി. പാലക്കുഴി മുണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ്, 10 വയസ്സ് പ്രായവും 30 കിലോയോളം തൂക്കവുമുള്ള ആണ്‍ രാജവെമ്പാല കയറി ഇരിപ്പുറപ്പിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കാറിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തിയ രാജവെമ്പാലയെയാണ് ഒടുവില്‍ പിടികൂടിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വടക്കഞ്ചേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സലിം, ബീറ്റ് ഫോറസ്റ്റ് ഓഫീസ സുനില്‍, അപ്പുക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ വടക്കഞ്ചേരി സ്വദേശിയായ മുഹമ്മദാലിയാണ് രാജവെമ്പാലയെ പിടികൂടി കൂട്ടിലാക്കിയത്.

 

Latest News