Sorry, you need to enable JavaScript to visit this website.

നിര്‍ബന്ധിത കുറ്റസമ്മതം ഇസ്‌ലാമിക വിരുദ്ധമെന്ന് ഇറാന്‍ പണ്ഡിതന്‍

ടെഹ്‌റാന്‍- ഇറാനില്‍ തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ ശിക്ഷിക്കാന്‍ നിര്‍ബന്ധിത കുറ്റസമ്മതം നടത്തുന്നത് അനിസ്ലാമികമാണെന്ന്  ഉന്നത വിമത ഇറാനിയന്‍ സുന്നി പുരോഹിതന്‍.
രാജ്യവ്യാപകമായ പ്രതിഷേധം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു സെലിബ്രിറ്റി ഷെഫിനെയും പ്രമുഖ പത്രപ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്ത്രീകളുടെ കര്‍ശനമായ വസ്ത്രധാരണം ലംഘിച്ചതിന് സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത ഇറാനിയന്‍ കുര്‍ദിഷ് യുവതി സെപ്റ്റംബര്‍ 16 ന് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തെക്ക് കിഴക്കന്‍ സിസ്റ്റാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ചകളില്‍ സര്‍ക്കാര്‍ വിരുദ്ധ മാര്‍ച്ചുകള്‍ നടന്നിരുന്നു.

'ആരോപണം ആരെങ്കിലും അംഗീകരിക്കുന്നില്ലെങ്കില്‍, അത് സ്വീകരിക്കാന്‍ അവര്‍ അവനെ പീഡിപ്പിക്കുന്നു. ബലപ്രയോഗത്തിലൂടെ കുറ്റസമ്മതം നടത്തുന്നതിനും പ്രതികളെ മര്‍ദിക്കുന്നതിനും ഇസ്ലാമിക നിയമത്തിലും നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയിലും അനുവാദമില്ല- മൗലവി അബ്ദുല്‍ഹമീദ് ഇസ്മാഈല്‍സാഹി അദ്ദേഹത്തിന്റെ വെബ്സൈറ്റ് പറയുന്നു.

അതിനിടെ,  പ്രതിഷേധ പ്രകടനത്തിനിടെ അര്‍ധ സൈനിക വളണ്ടിയറെ കൊലപ്പെടുത്തിയെന്നാരോപിച്ച് രണ്ട് പേരെ ഇറാനില്‍ വധശിക്ഷക്ക് വിധേയരാക്കി.  ഇറാനിലെ ഭരണകൂടത്തെ വെല്ലുവിളിക്കുന്ന രാജ്യവ്യാപകമായ പ്രതിഷേധം തടയാന്‍ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ വധശിക്ഷകളാണിത്.
മുഹമ്മദ് മെഹ്ദി കറാമി, മുഹമ്മദ് ഹുസൈനി എന്നിവരാണ് വധശിക്ഷക്ക് വിധേയരാക്കപ്പെട്ടത്. മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് സെപ്റ്റംബറില്‍ പ്രകടനങ്ങള്‍ തുടങ്ങിയത് മുതല്‍ നാല് പേരെ വധശിക്ഷക്ക് വിധിച്ചു.
നവംബര്‍ 3 ന് ടെഹ്റാന് പുറത്തുള്ള കരാജ് നഗരത്തില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ വോളണ്ടിയര്‍ ബാസിജ് സേനയിലെ അംഗമായ റുഹോല്ല അജാമിയനെ കൊലപ്പെടുത്തിയതിന് ഇവര്‍ കുറ്റക്കാരാണെന്ന് ജുഡീഷ്യറിയുടെ മിസാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
പ്രധാന നഗരങ്ങളില്‍ വിന്യസിച്ച ബാസിജ് പ്രതിഷേധക്കാരെ ആക്രമിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
വിചാരണ നേരിടുന്നവര്‍ക്ക് സ്വന്തം അഭിഭാഷകരെ തിരഞ്ഞെടുക്കാനോ അവര്‍ക്കെതിരായ തെളിവുകള്‍ കാണാനോ ട്രൈബ്യൂണലുകള്‍ അനുവദിക്കുന്നില്ല. വിചാരണകള്‍ക്ക് അര്‍ഥവത്തായ ജുഡീഷ്യല്‍ നടപടികളുമായി ബന്ധമില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.

കറാമിയും ഹുസൈനിയും ആക്രമണത്തെക്കുറിച്ച് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്തു. എന്നാലിത് നിര്‍ബന്ധിത കുറ്റസമ്മതമാണെന്ന് കരുതപ്പെടുന്നു.
പ്രതിഷേധവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തി രഹസ്യ ിയറിംഗില്‍ കുറഞ്ഞത് 16 പേര്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. തൂക്കിലേറ്റിയാണ് ഇറാനില്‍ വധശിക്ഷ നടപ്പാക്കുന്നത്.

 

 

Latest News