Sorry, you need to enable JavaScript to visit this website.

കൊച്ചി ഓഹരി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്

കൊച്ചി- കോടിക്കണക്കിന് രൂപയുടെ മാസ്‌റ്റേഴ്‌സ് ഗ്രൂപ്പ് ഓഹരി തട്ടിപ്പ് കേസ് െ്രെകംബ്രാഞ്ചിന് കൈമാറി. ഇതു സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ കേസിന്റെ തുടരന്വേഷണം ജില്ലാ െ്രെകംബ്രാഞ്ച് ഏറ്റെടുക്കും. ഇതിന് ശേഷം റിമാന്റിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യിലിനായി കസ്റ്റഡിയിൽ വാങ്ങുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. നൂറ് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് െ്രെകംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്. നിലവിൽ 121 പേരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുള്ളത്. ആറ് കേസുകളാണ് ഇത് സംബന്ധിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പ്രതികളായ സ്ഥാപന ഉടമ എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവർ ചൂതാട്ടം നടത്തിയതായും വിദേശത്തുൾപ്പടെ ആഡംബര യാത്ര നടത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. തട്ടിപ്പ് തുക ഉപയോഗിച്ച് വാങ്ങിയ വിവിധ സാധനങ്ങൾ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു. ദമ്പതികൾക്ക് പുറമേ കൂടുതൽ പേർ പ്രതികളാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
 

Latest News