കുവൈത്ത് ബാങ്കിന്റെ മെഗാ  സമ്മാനം 40 കോടി മലയാളിക്ക് 

കുവൈത്ത് സിറ്റി- കൊമേഴ്ഷ്യല്‍  ബാങ്ക് ഓഫ് കുവൈത്തിന്റെ മെഗാ സമ്മാനമായ  പതിനഞ്ച് ലക്ഷം ദിനാര്‍ (ഏകദേശം 40 കോടി രൂപ) മലയാളിക്ക്. കുവൈത്തിലെ ആദ്യ കാല മാധ്യമ പ്രവത്തകനും ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്റ്ററുമായ മലയില്‍ മൂസക്കോയയെ ആണ് ഭാഗ്യ ദേവത കടാക്ഷിച്ചിരിക്കുന്നത്. ഇന്ന് നടന്ന നറുക്കെടുപ്പിലാണ് വിജയിയായി ഇദ്ദേഹത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് അത്തോളി സ്വദേശിയായ മലയില്‍ മൂസക്കോയ  കുവൈത്ത് ടൈംസ് മലയാള വിഭാഗത്തിന്റെ എഡിറ്റര്‍ ആയിരുന്നു. നിലവില്‍ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ (മംഗഫ്) ന്റെ ഡയരക്ടര്‍ ആണ്. മുന്‍ മുഖ്യ മന്ത്രി പരേതനായ സി. എച്ച്. മുഹമ്മദ് കോയയുടെ അനന്തിരവള്‍ ആണ് ഭാര്യ

Latest News