ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗായത്രീ ഷങ്കറിന് മികച്ച നടിക്കുള്ള അവാര്‍ഡ്

ജയ്പൂര്‍- പതിനഞ്ചാമത് ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ദക്ഷിണേന്ത്യന്‍ നായികാ താരം ഗായത്രീ ഷങ്കര്‍ മികച്ച നടിക്കുളള അവാര്‍ഡിന് അര്‍ഹയായി. പ്രശസ്ത ഛായഗ്രാഹകനും സംവിധായകനുമായ ഷാജി എന്‍. കരുണ്‍ ജൂറി ചെയര്‍മാനായിരുന്നു. സീനു രാമസാമി രചനയും സംവിധാനവും നിര്‍വഹിച്ച മാമനിതന്‍ എന്ന സിനിമയിലെ അഭിനയമാണ് ഗായത്രിക്ക് അവാര്‍ഡ് നേടി കൊടുത്തത്. ഒട്ടേറേ ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കെടുത്ത് മാമനിതന്‍ മികച്ച ചിത്രത്തിനുള്ള ഒട്ടനവധി പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്. സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ജനപ്രീതി നേടിയ ന്നാ താന്‍ കേസു കൊട് എന്ന സിനിയിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ച താരമാണ് ഗായത്രീ ഷങ്കര്‍.

Latest News