Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നോമ്പുണ്ടോ? പകല്‍ ഉറങ്ങുന്നതിനുമുമ്പ് ഇക്കാര്യം പരിഗണിക്കണം 

വിശുദ്ധ റമദാനില്‍ പകല്‍ കിടന്നുറങ്ങുന്നതും രാത്രി പുലരുംവരെ ഉണര്‍ന്നിരിക്കുന്നതും പലരുടേയും പതിവാണ്. മിക്ക നഗരങ്ങളിലും രാത്രി വിപണികളെ സജീവമാക്കുന്നതും ഇവര്‍ തന്നെയാണ്.

എന്നാല്‍ റമദാനില്‍ വ്രതമനുഷ്ഠിച്ചുകൊണ്ടുള്ള പകലുറക്കത്തെ പണ്ഡിതന്മാര്‍ നിരുത്സാഹപ്പെടുത്തുന്നു. റമദാനില്‍ പകല്‍ മുഴുവന്‍ കിടന്നുറങ്ങുന്നവരെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ യുദ്ധത്തില്‍നിന്ന് ഒളിച്ചോടുന്ന ഭടന്മാരാണെന്നാണ്, ദീര്‍ഘകാലം അറബ് ന്യൂസില്‍ ഇസ്്‌ലാമുമായി ബന്ധപ്പെട്ട സംശയങ്ങള്‍ കൈകാര്യം ചെയ്ത ആദില്‍ സലാഹി നല്‍ല്‍കിയ മറുപടി. 
ഉറങ്ങുമ്പോള്‍ നമുക്ക് ഒന്നിനോടും പൊരുതാനില്ല, വിശപ്പിനോടും ദാഹത്തോടും പോലും. 

പകല്‍ വൈകി ഉണര്‍ന്നാല്‍ പിന്നെ വിഭവസമൃദ്ധമായ ഭക്ഷണത്തിന് അല്‍പ സമയം മാത്രമേ കാത്തിരിക്കേണ്ടതുള്ളൂ. 
നോമ്പെടുത്തുകൊണ്ട് പകല്‍ മുഴുവന്‍ ഉറങ്ങിത്തീര്‍ക്കുന്നവരെ സാങ്കേതികമായി നോമ്പെടുത്തവരാണെന്നു തന്നെ പറയാം. കാരണം വ്രതത്തിന്റെ അടിസ്ഥാന ഘടകമായ അന്നപാനീയങ്ങള്‍ അവര്‍ ഉപേക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇക്കൂട്ടര്‍ക്ക് വ്രതം അനുഭപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. 
സംസ്‌കരണത്തിനും പരിശീലനത്തിനുമാണ് വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനം വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കിയതെന്നിരിക്കെ, അത്തരമൊരു അനുഭവവും പകലുറക്കക്കാര്‍ക്ക് ലഭിക്കുന്നില്ല. 
 

Latest News