Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെരുന്നാളിന് പണം വാരാന്‍ സ്റ്റൈല്‍ മന്നന്റെ കാല 

രജനിയുടെ പുതിയ സിനിമ കാല കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത് ഇരുന്നോറോളം സ്‌ക്രീനുകളിലെന്ന് റിപ്പോര്‍ട്ട്. കബാലിയേക്കാള്‍ വമ്പന്‍ റിലീസായാണ് ചിത്രമെത്തുന്നത്. ജൂണ്‍ 7ന് ചിത്രം തിയേറ്ററുകളിലെത്തും. 
ഈദ് സീസണില്‍ പടം പണം വാരുമെന്നുറപ്പ്. പെരുന്നാളിന് സ്റ്റൈല്‍ മന്നന്റെ പടമുണ്ടെങ്കില്‍ പലരുടേയും ആദ്യ ചോയ്‌സ് അതായിരിക്കും. ചിത്രത്തിന്റെ കേരള വിതരണം വമ്പന്‍ തുകയ്ക്കാണ് വിറ്റ് പോയത്. തുക എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല. ചിത്രത്തില്‍ മുംബൈ അധോലോക നായകനായെത്തുന്ന രജനിയുടെ ലുക്കും ഏറെ ചര്‍ച്ചയാണ്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ തലൈവര്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം 80 കോടി മുതല്‍മുടക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. നാനാ പടേക്കര്‍, സമുദ്രക്കനി, ഈശ്വരി റാവു, സുകന്യ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ധനുഷും ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കബാലിയുടെ സംവിധായകന്‍ രഞ്ജിത്ത് തന്നെയാണ് കാലയുടെയും സംവിധാനം നിര്‍വ്വഹിക്കുന്നത്.

Latest News