12 കാരിയെ കോഴിക്കോട്ട് മുറിയെടുത്ത് പീഡിപ്പിച്ചവന്‍  കുടുങ്ങി, 9 വയസുള്ളപ്പോള്‍ പീഡിപ്പിച്ചവനും പെട്ടു

കോഴിക്കോട്- 12 കാരിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. മൂന്നുവര്‍ഷം മുമ്പ് പീഡിപ്പിച്ച യുവാവിനും പിടിവീണു. കൂടത്തായി അമ്പലക്കുന്ന് സ്വദേശി 31കാരനായ ബിനു, വയലട സ്വദേശി 25കാരനായ ജിതിന്‍ എന്നിവരെയാണ് കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.പെണ്‍കുട്ടിയെ ചോദ്യം ചെയ്തതിലൂടെയാണ് മൂന്നുവര്‍ഷം മുമ്പ് 9 വയസ്സ് പ്രായമുള്ളപ്പോള്‍ പീഡിപ്പിച്ച ബിനുവിന്റെ വിവരങ്ങളും പുറത്തുവന്നത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Latest News