താരപ്രഭയോടെ നടന്‍ ബാബുരാജിന്റെ  മകന്‍ അഭയിന്റെ റിസപ്ഷന്‍  

കൊച്ചി- നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് ബാബുരാജ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹശേഷം നടന്ന റിസപ്ഷനില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തു. വിവാഹച്ചടങ്ങുകളുടെയും റിസപ്ഷന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.
ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. വിവാഹച്ചടങ്ങില്‍ ഉടനീളം മുന്‍നിരയില്‍ തന്നെ ബാബുരാജ് ഉണ്ടായിരുന്നു. ആദ്യ ഭാര്യയില്‍ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. അഭയ്, അക്ഷയ്. 
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ബാബുരാജ്. പ്രമുഖ നടി വാണി വിശ്വനാഥാണ് ബാബുരാജിന്റെ ജീവിതപങ്കാളി. എന്നാല്‍ വാണിയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് ബാബുരാജ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. അതേ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. ആദ്യ ഭാര്യക്കൊപ്പമുള്ള ബാബുരാജിന്റെ ചിത്രങ്ങളാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
ബാബുരാജിന്  വിവാഹവേദിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആദ്യ ഭാര്യക്കൊപ്പം വേദിയില്‍ നിന്നാണ് ബാബുരാജ് മകന്റെ വിവാഹചടങ്ങുകള്‍ ഉത്തരവാദിത്തത്തോടെ ചെയ്തത്. .
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ബാബുരാജ് വാണിയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വാണി വിശ്വനാഥുമായുള്ള ബന്ധത്തിലും ബാബുരാജിന് രണ്ട് മക്കളുണ്ട്. ആര്‍ച്ചയും ആരോമലും.
ഗ്ലാഡിസ് എന്നാണ് ബാബുരാജിന്റെ ആദ്യ ഭാര്യയുടെ പേര്. തന്റെ ആദ്യ വിവാഹബന്ധത്തെ കുറിച്ച് ബാബുരാജ് എവിടെയും കാര്യമായി പരാമര്‍ശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും ഇത് അറിയില്ല.വാണി വിശ്വനാഥിലും രണ്ടു കുട്ടികളാണ് ബാബുരാജിനുള്ളത്. ആര്‍ച്ച, ആരോമല്‍.

Latest News