തന്റെ കഴിവുകൊണ്ട് ബോളിവുഡിനെ കീഴടക്കിയ താരമാണ് ജോണ്‍ എബ്രഹാം. മോഡലിംഗിലൂടെയായിരുന്നു എബ്രഹാമിന്റെ സിനിമയിലേക്കുള്ള ചുവടുവയ്പ്പ്. എന്നാല്‍ ആളുകള്‍ താരപരിവേഷം കല്‍പ്പിക്കുന്നതില്‍ താന്‍ അസ്വസ്ഥനാണെന്ന് നടന്‍ വ്യക്തമാക്കി. 'ഞാനൊരു നാര്‍സിസ്റ്റായ ആളല്ല. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനല്ല എന്റെ ശ്രമം. ഒരു ഇടത്തരം കുടുംബത്തിലായിരുന്നു ജനനം. ഇപ്പോഴും അതിന്റെ മൂല്യങ്ങള്‍ കൈവിട്ടു പോകാതെ സൂക്ഷിക്കുന്നു. എനിക്ക് ഒരു ബോഡിഗാര്‍ഡില്ല, ഒരു വാച്ച് പോലും ധരിക്കാറില്ല, സാധാരണ കാറിലാണ് സഞ്ചരിക്കുന്നത്. അതൊന്നും കുറവായിട്ട് ഇന്നു വരെ തോന്നിയിട്ടില്ലെന്നും ജോണ്‍ പറഞ്ഞു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൊഖ്‌റാനിലെ ആണവ പരീക്ഷണത്തെ ആസ്പദമാക്കി അഭിഷേക് ശര്‍മ്മയൊരുക്കുന്ന 'പര്‍മാണു' എന്ന ചിത്രത്തിലൂടെ താരം ബോളിവുഡില്‍ സജീവമാകാനൊരുങ്ങുകയാണ്. 'സമയമെടുത്ത് ചിത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് 2 വര്‍ഷത്തെ ഇടവേള ഉണ്ടായത്. തീം നല്ലതായിരിക്കണം, അല്ലാതെ സിനിമകളുടെ എണ്ണം കൂട്ടാന്‍ ഞാന്‍ നോക്കുന്നില്ല' എന്നും താരം വ്യക്തമാക്കി. മേയ് 25 ന് 'പര്‍മാണു' തീയറ്ററുകളിലെത്തും, ഡയാന പെന്റിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.






