ഹൃദയാഘാതം; മലയാളി യുവാവ് സൗദിയില്‍ നിര്യാതനായി

ഖമീസ് മുഷൈത്ത്- വയനാട് മേപ്പാടി സ്വദേശി സൗദി അറേബ്യയിലെ അബഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. സഫയര്‍ ഗല്ലിയില്‍ അസ്ഫാര്‍ ട്രാവല്‍സ് ജീവനക്കാരനായ  വടുവഞ്ചാല്‍ കല്ല് വെട്ടികുഴി അബൂബക്കറിന്റേയും ഖദീജയുടേയും മകന്‍ നൗഫല്‍(36) ആണ് മരിച്ചത്. നെഞ്ച് വേദനയേ തുടര്‍ന്ന് ഖമീസ് അല്‍ അഹ് ലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ ശുക്രത്തും മക്കളായ ഇസ മഹ്‌റയും ഹന്‍സല്‍ റബ്ബാനും പത്ത് മാസമായി സന്ദര്‍ശക വിസയില്‍ ഖമീസിലുണ്ട്.
മൂന്ന് വര്‍ഷം മുന്‍പാണ് നൗഫല്‍ നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് വന്നത്. അല്‍ അഹ് ലി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇവിടെ മറവു ചെയ്യാനുള്ള ശ്രമങ്ങള്‍ ഖമീസില്‍ തന്നെയുള്ള ബന്ധു സലീം കല്‍പ്പറ്റയുടെയും മറ്റും നേത്യത്വത്തില്‍ നടന്നുവരുന്നു.
ബന്ധുക്കളും സുഹൃത്തുക്കളുമായി വലിയൊരു സൗഹൃദവലയം സൂക്ഷിക്കുന്ന നൗഫലിന്റെ വിയോഗം ഖമീസിലെ പ്രവാസി സമൂഹത്തിന് നൊമ്പരമായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News