വിനോദ യാത്രയ്ക്ക് പോയ രണ്ട് യുവാക്കളെ തമിഴ്‌നാട് വനത്തിൽ കാണാതായി

കോട്ടയം - ഈരാറ്റുപേട്ടയിൽനിന്ന്  കോടൈക്കനിലേക്ക് വിനോദ യാത്രക്ക് പോയ അഞ്ച് അംഗ സംഘത്തിലെ രണ്ടു പേരെ കോടൈക്കനിലെ പൂണ്ടി വനത്തിൽ കാണാതായതായതായി പോലീസിൽ പരാതി. 
ശനിയാഴ്ച വിനോദ യാത്രക്ക് പുറപ്പെട്ട ഈരാറ്റുപേട്ട തേവരുപാറയിൽ പള്ളിപ്പാറയിൽ അൽത്താഫ് (24) മുല്ലൂപ്പാറ ബഷീറിന്റെ മകൻ ഹാഫിസ് (23) എന്നിവരെ കാണാനില്ലെന്നാണ് ബന്ധുക്കൾ ഈരാറ്റുപേട്ട പൊലീസിലും കോടൈക്കനാൽ പൊലീസിലും പരാതി നൽകിയത്. ഞായറാഴ്ച മുതൽ ഇവരെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. 
ഇവർക്കായി ബന്ധുക്കളും പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായില്ല.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News