പത്തനംതിട്ട-സ്വകാര്യ ബസിലെ ഡ്രൈവര്‍ക്ക് ശാരീരിക പ്രയാസമുണ്ടായതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് കാറിലിടിച്ച ശേഷം റോഡരികിലേക്ക് ചരിഞ്ഞു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും ബസില്‍ യാത്ര ചെയ്തിരുന്ന വിദ്യാര്‍ത്ഥിനിക്കും നിസ്സാര പരിക്കേറ്റു.
ബസ് ഡ്രൈവര്‍ അടൂര്‍ തെങ്ങമം സരസ്വതി വിലാസം ജ്യോതിഷ് കുമാര്‍(33), വിദ്യാര്‍ത്ഥിനി ആദിക്കാട്ടുകുളങ്ങര വല്ലിവിളയില്‍ ഷഹാന ഫാത്തിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് അടൂര്‍ പന്നിവിഴ പാണ്ടിക്കുടി ജംങ്ഷനു സമീപത്തുവെച്ചാണ് അപകടം. പത്തനാപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. ഇതിനിടെയാണ് െ്രെഡവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പൂഴിക്കാട് മലമുകളില്‍ അനു വില്ലയില്‍ അനൂപ് വര്‍ഗ്ഗീസിന്റെ കാറില്‍ ബസിടിച്ചു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മറ്റ് യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
ജീവിതമാര്‍ഗം വഴിമുട്ടി ഒറ്റയാള്‍ സമരം നടത്തിയ മധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി
കൊല്ലം- ജീവിതമാര്‍ഗം വഴിമുട്ടിയതിനെ തുടര്‍ന്ന് ഒറ്റയാള്‍ സമരം നടത്തിയ മധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി.
കുന്നിക്കോട് ചക്കുവരക്കല്‍ ഹരിമന്ദിരത്തില്‍ മനോജിനെ(മനു48) ആണ് കഴിഞ്ഞ ദിവസം വൈകിട്ടുമുതല്‍ കാണാതായത്. ലോട്ടറികച്ചവടവും മറ്റും ചെയ്തിരുന്ന മനോജ് അടുത്തിടെ ജീവിത മാര്‍ഗങ്ങള്‍ വഴിമുട്ടിയതില്‍ പ്രതിഷേധിച്ച് ഒറ്റയാള്‍ സമരം നടത്തിയിരുന്നു. രണ്ടു ദിവസമായി അസ്വസ്ഥനായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഒരു കാലിന് മുടന്തുണ്ട്. വീട്ടുകാര്‍ കുന്നിക്കോട് പോലീസിന് പരാതി നല്‍കി.
മെഡി.കോളേജ് ആശുപത്രിയില്‍ രോഗിയെ എലി കടിച്ചു
തിരുവനന്തപുരം-മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ എലി കടിച്ചു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വൃക്കരോഗിയീയ തിരുവനന്തപുരം സ്വദേശിനി എസ്. ഗിരിജ കുമാരിയുടെ ഇടതു കാലിലെ രണ്ടു വിരലുകള്‍ക്കു സാരമായി പരിക്കേറ്റു.
കഴിഞ്ഞ 31ന് രാത്രിയായിരുന്നു സംഭവം. ഇടതു കാലിലെ രണ്ടു വിരലുകള്‍ക്കു സാരമായ പരിക്കുണ്ട്. തീവ്രപരിചരണ വിഭാഗത്തിലെ ഒബ്‌സര്‍വേഷനില്‍ കഴിയുമ്പോഴാണ് സംഭവം. വൃക്ക രോഗത്തെ തുടര്‍ന്ന് നീര് വന്ന വീര്‍ത്ത കാലിലാണ് എലി കടിച്ചത്. തീവ്ര പരിചരണ വിഭാഗത്തിലും വാര്‍ഡുകളിലും എലി ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതിയുണ്ട്.
തണുപ്പായതിനാല്‍ ഷീറ്റ് ഉപയോഗിച്ച് കാല്‍ മൂടിയിരുന്നുവെങ്കിലും ഇതിനിടയില്‍ കൂടിയാണ് എലി കടിച്ചത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരെ വിവരമറിയിച്ചെങ്കിലും പ്രതികരണം മോശമായിരുന്നുവെന്ന് മകള്‍ രശ്മി പരാതിപ്പെട്ടു. അര്‍ദ്ധരാത്രി ഒരുമണിയോടെ പ്രതിരോധ കുത്തിവയ്പ് എടുത്ത് വിട്ടയച്ചു.
സൗദിയില്‍ കാണാതായ മലയാളി സെയില്‍സ്മാനെ കണ്ടെത്തി
ബുറൈദ- സൗദി അറേബ്യയിലെ ബുറൈദയില്‍ ഡിസംബര്‍ 30 മുതല്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. ബുറൈദയിലെ കന്‍സോ ടെക് എന്ന സ്ഥാപനത്തിലെ സെയില്‍സ്മാനും പരപ്പനങ്ങാടി സ്വദേശിയുമായ ചോലക്കകത്ത് മുഹമ്മദ് ഷഫീഖിനെ കാണാനില്ലെന്ന് കാണിച്ച് സമൂഹ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.
ടൊയോട്ട വാനില്‍ പോയിരുന്ന ഷഫീഖിനെ കാണാനില്ലെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറയിക്കണമെന്നും ആവശ്യപ്പെട്ട് സ്‌പോണ്‍സറുടെ നമ്പര്‍ സഹിതമാണ് സന്ദേശം പ്രചരിച്ചിരുന്നത്.
സിഗ്നല്‍ കട്ട് ചെയ്തതിനെ തുടര്‍ന്ന് ഷഫീഖ് ജയിലിലായിരുന്നുവെന്നും പുറത്തിറങ്ങിയെന്നും കന്‍സോ ടെക് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






