Sorry, you need to enable JavaScript to visit this website.

നമ്പര്‍ 7 കാര്‍; 13 ലക്ഷം വില പറഞ്ഞിട്ടും നല്‍കാതെ സൗദി വ്യാപാരി

റിയാദ്- അന്നസര്‍ ക്ലബ്ബുമായി കരാറൊപ്പുവെച്ച പ്രമുഖ ഫുട്‌ബോള്‍ താരം റൊണാള്‍ഡോയുടെ നമ്പറുള്ള കാറിന് വില പറഞ്ഞത് 13 ലക്ഷം റിയാല്‍. ഹായിലിലെ വ്യാപാരി ബറാക് അല്‍അല്‍വാന്റെ എന്‍യുഡി 7 കാറിനാണ് റൊണാള്‍ഡോയുടെ ആരാധകര്‍ 13 ലക്ഷം റിയാല്‍ വരെ വില പറഞ്ഞത്. നിരവധി പേര്‍ കാറിന് വില പറഞ്ഞെത്തുന്നുണ്ടെന്നും നല്ല വില കിട്ടിയാല്‍ വില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീന താരം മെസ്സിയുടെ നമ്പറിലും ഇദ്ദേഹത്തിന് കാറുണ്ട്.

Tags

Latest News