മദീന- സൗദി അറേബ്യയില്‍ നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കൂടുതല്‍ സ്ഥലങ്ങളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി.
അല്‍ഖസീമിലും മദീന പ്രവിശ്യയില്‍ പെട്ട മഹ്ദുദ്ദഹബിലും നാളെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. അല്‍ഖസീം യൂനിവേഴ്‌സിറ്റിയിലും സര്‍വകലാശാലക്കു കീഴിലെ കോളേജുകളിലും ശാഖകളിലും ഓണ്‍ലൈന്‍ രീതിയിലാണ് ക്ലാസുകള്‍ നടക്കുക.ജിദ്ദയിലും മക്കയിലും നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മക്ക, ജുമൂം, അല്‍കാമില്‍, ബഹ്‌റ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് മക്ക വിദ്യാഭ്യാസ വകുപ്പും അവധി പ്രഖ്യാപിച്ചു. മദ്‌റസത്തീ പ്ലാറ്റ്‌ഫോം വഴി പഠനം നടക്കുമെന്ന് ജിദ്ദ, മക്ക വിദ്യാഭ്യാസ വകുപ്പുകള്‍ അറിയിച്ചു. മക്കയിലും ജിദ്ദയിലും മറ്റു ചില പ്രവിശ്യകളിലും ഇന്നും സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






