കനത്ത മഴ- ജിദ്ദയില്‍ നാളെയും സ്‌കൂള്‍ അവധി

ജിദ്ദ- മഴ കാരണം ജിദ്ദ, റാബിഗ്, ഖുലൈസ്, മക്ക, അല്‍ജമൂം, അല്‍കാമില്‍, ബഹറ എന്നിവിടങ്ങളില്‍ നാളെ (ചൊവ്വ)യും സ്‌കൂളുകള്‍ക്ക് അവധിയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സൗദി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് മദ്‌റസതീ ആപ് വഴി ഓണ്‍ലൈന്‍ ക്ലാസ് നടക്കും. എല്ലാവരുടെയും സുരക്ഷ മുന്‍കയ്യെടുത്താണ് അവധിയെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.

 

Tags

Latest News