മക്കയിൽ മഞ്ഞുമഴ, പ്രചരിക്കുന്നത് വ്യാജ വീഡിയോ

ജിദ്ദ- മക്കയിലെ വിശുദ്ധ ഹറമിൽ മഞ്ഞുവീഴ്ചയുടെ അകമ്പടിയോടെ മഴ പെയ്യുന്നുവെന്ന് വ്യാജ വീഡിയോ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയുടെ കൂടെ വീഡിയോ ഇഫക്ടുകൾ ചേർത്താണ് മഞ്ഞു വീഴ്ചയായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിക്കുന്നത്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽഖഹ്താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 

Tags

Latest News