ഊട്ടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

എടവണ്ണ-കാറും ജീപ്പ് ഗുഡ്‌സും കൂട്ടിയിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന കാര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു. ഒതായി കിഴക്കേതലയിലെ കാഞ്ഞിരാല ഷബീറിന്റെ മകള്‍ ഹാദി നൗറിന്‍ (അല്ലു- 15) ആണ് മരിച്ചത്. എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. വ്യാഴാഴ്ച 11.30നു ഊട്ടിയിലെ പൈക്കരയില്‍ വച്ചാണ് അപകടം. തിരുവാലി താഴെ കോഴിപറമ്പിലെ മാതാവിന്റെ കുടുംബത്തോടൊപ്പം ഊട്ടിയിലേക്ക് വിനോദയാത്ര  പോകുന്ന കാറും എതിരെ വന്ന ജീപ്പ് ഗുഡ്‌സും കൂട്ടിയിടിച്ചാണ് അപകടം. തലക്ക് സാരമായി പരിക്കേറ്റ ഹാദി നൗറിനെ ആദ്യം ഊട്ടിയിലെ ആശുപത്രിയിലും തുടര്‍ന്നു കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കാറിലെ മറ്റു യാത്രക്കാര്‍ക്കു കാര്യമായ പരിക്കില്ല. മാതാവ്: തസ്‌നി. സഹോദരങ്ങള്‍: ദീമാ മെഹറിന്‍, അമല്‍ റയാന്‍, ഇശല്‍ റുമാന്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News