ഖമീസിനുനേരെ മിസൈൽ ആക്രമണ ശ്രമം

റിയാദ് - അസീർ പ്രവിശ്യയിലെ ഖമീസ് മുശൈത്തിനു നേരെ ഹൂത്തി മിലീഷ്യകളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം. ഇന്നലെ വൈകീട്ട് 6.14 ന് ആണ് ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ഹൂത്തികൾ മിസൈൽ തൊടുത്തുവിട്ടത്. 
യെമനിലെ സഅ്ദയാണ് മിസൈൽ ആക്രമണത്തിന്റെ ഉറവിടം. മിസൈൽ സൗദി സൈന്യം തകർത്തു. 
ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് തൊടുത്തുവിട്ട മറ്റൊരു മിസൈൽ ജനവാസമില്ലാത്ത മരുഭൂമിയിൽ തകർന്നുവീണതായും സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. 

 

Latest News