ന്യൂദല്‍ഹി- ഇന്ത്യയുടെ തെറ്റായ ഭൂപടം കാണിക്കുന്ന വീഡിയോയുമായി ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സ്ആപ്പ്. ഇന്ത്യയുടെ തെറ്റായ ഭൂപടം ശരിയാക്കാന്‍ ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യുന്നവരും തുടരാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്ലാറ്റ്ഫോമുകളും ശരിയായ മാപ്പുകള്‍ ഉപയോഗിക്കമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പുതുവര്‍ഷവുമായി ബന്ധപ്പെട്ട വീഡിയോയിലാണ് മെറ്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഇന്ത്യയുടെ മാപ്പ് തെറ്റായി കാണിച്ചത്.