ശക്തമായ മഴക്ക് സാധ്യത; ജിദ്ദയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി

ജിദ്ദ - കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്തും എല്ലാവരുടെയും സുരക്ഷ മുന്‍നിര്‍ത്തിയും ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് നാളെ അവധി പ്രഖ്യാപിച്ചു. മദ്‌റസത്തീ പ്ലാറ്റ്‌ഫോം വഴി വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നടക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് വക്താവ് ഹമൂദ് അല്‍സുഖൈറാന്‍ പറഞ്ഞു. മക്ക, അല്‍ബാഹ, അല്‍ഖസീം, മദീന, കിഴക്കന്‍ പ്രവിശ്യ, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ജൗഫ്, ഹായില്‍, തബൂക്ക് പ്രവിശ്യകളിലും റിയാദ് പ്രവിശ്യയുടെ ചില ഭാഗങ്ങളിലും ഇന്നു മുതല്‍ ബുധനാഴ്ച വരെ കനത്ത മഴ കാരണമുള്ള മലവെള്ളപ്പാച്ചിലിനു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. അസീര്‍, ജിസാന്‍, നജ്‌റാന്‍, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ ഇന്നു മുതല്‍ ബുധനാഴ്ച വരെ മഴക്കു സാധ്യതയുണ്ട്. തബൂക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി പ്രവിശ്യകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്. അല്‍ഖസീം, റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലും മഴക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

 

Latest News