കാസര്‍കോട് ബസ്സിടിച്ച് മൂന്ന് വയസ്സുകാരന്‍ മരിച്ചു

കാസര്‍കോട്- ചെര്‍ക്കളയില്‍ സ്വകാര്യ ബസ്സിടിച്ച് പിഞ്ച് കുഞ്ഞ് മരിച്ചു. സീതാംഗോളിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആഷിഖ്-സുബൈദ ദമ്പതികളുടെ മകന്‍ അബ്ദുള്‍ വാഹിദാണ് (3) മരിച്ചത്. കൂടെയുണ്ടായിരുന്ന മാതാവിനും പരിക്കേറ്റു. ബസ്റ്റാന്‍ഡിനകത്ത്‌നിന്ന് ബസ് പിറകോട്ടെടുക്കുന്നതിനിടെയായിരുന്നു അപകടം. കാസര്‍കോട് കാഞ്ഞങ്ങാട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസാണ് കുട്ടിയെ ഇടിച്ചത്
ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് ദാരുണമായ സംഭവം. പോലീസ് സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു.

 

Latest News