അബുദാബി ഫ്‌ളാറ്റുകളില്‍ പരിശോധന, അനധികൃത താമസം തടയും

അബുദാബി- ഫ്‌ളാറ്റുകളിലും വില്ലകളിലും അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ താമസിക്കുന്നുണ്ടോ എന്നറിയാന്‍ അബുദാബിയില്‍ നാളെ മുതല്‍ പരിശോധന. അനധികൃത താമസം തടയുകയാണ് ലക്ഷ്യം. മുറികള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലധികം ആളുകള്‍ താമസിച്ചാല്‍ പിഴ ചുമത്തും.

ഡിപാര്‍ട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുക. നിയമ ലംഘനങ്ങളുടെ ഗൗരവമനുസരിച്ച് 5000 ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെയാണ് പിഴ. ഒരു ഫ്‌ളാറ്റില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിച്ചാല്‍ 5000 മുതല്‍ 12,500 ദിര്‍ഹം വരെയാണ് പിഴ.

ഒരു വര്‍ഷത്തിനിടെ വീണ്ടും നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ 25,000 ദിര്‍ഹം പിഴ ചുമത്തും. സ്റ്റുഡിയോ മുതല്‍ മുകളിലേക്കുള്ള ഫ്‌ളാറ്റുകളെല്ലാം പരിശോധനയുടെ പരിധിയിലാണ്. 'താമസയിടം നമ്മുടെ ഉത്തരവാദിത്തം ' എന്നതാണ് പരിശോധനാ പരിപാടിയുടെ പ്രചാരണ വാക്യം.

 

 

Latest News