സജി ചെറിയാനെ മന്ത്രിയാക്കുന്നത് ശരിയല്ല, എതിര്‍ത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം- സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ്. സജി ചെറിയാനെ മന്ത്രിയാക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ എങ്ങനെയാണ് തെളിവ് കിട്ടുകയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കോടതിയുടെ അഭിപ്രായം വരും മുമ്പേ സജി ചെറിയാന്റെ കാര്യത്തില്‍ തീരുമാനം എടുത്തത് തെറ്റാണെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. ഭരണഘടനയെ അവഹേളിക്കുകയാണ് സജി ചെറിയാന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലാണ് സജി ചെറിയാന്‍ രാജിവെച്ചത്. കേസില്‍ പോലീസ് അനുകൂല റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക് വഴി തുറന്നത്. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റാണ് തീരുമാനമെടുത്തത്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടത്താനാണ് ധാരണ.

 

Latest News