ഇന്ത്യയില്‍ 226 പുതിയ കോവിഡ് കേസുകള്‍, കൂടുതല്‍ രാജ്യങ്ങളില്‍ മുന്‍കരുതല്‍ നടപടി

ന്യൂദല്‍ഹി- ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 226 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 0.12 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു.
അതിനിടെ, ചൈനയില്‍ കോവിഡ് വ്യാപിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കൂടുതല്‍ രാജ്യങ്ങള്‍ നടപടികള്‍ കടുപ്പിക്കുകയാണ്. ചൈനയില്‍നിന്ന് വരുന്നവര്‍ക്ക് ഫ്രാന്‍സ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുമ്പ് പരിശോധന നടത്തി കരസ്ഥമാക്കിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടതെന്ന് ആരോഗ്യ, ഗതാഗത മന്ത്രിമാര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News