സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവരാന്‍ ബി. ജെ. പി സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് സ്റ്റാലിന്‍

ചെന്നൈ- സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍. വാര്‍ത്താ ഏജന്‍സിയായ പി. ടി. ഐക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗവര്‍ണര്‍മാര്‍ വഴി സംസ്ഥാനങ്ങളില്‍ സമാന്തര ഭരണം നടത്താനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം. ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിക്കുന്നത് കേന്ദ്രത്തിന്റെ ജനാധിപത്യ ഫെഡറല്‍ സ്വഭാവത്തിന് നല്ലതല്ല. ഇത് തിരുത്തണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ബി. ജെ. പിക്ക് ഒറ്റയ്ക്ക് തമിഴ്നാട്ടില്‍ ഒരു സീറ്റുപോലും നേടാനാകില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണറുടെ പെരുമാറ്റവും സമീപനവും ഭരണഘടനയെ പരിഹസിക്കുന്നതിന് തുല്യമാണ്. ഡി. എം. കെ മാത്രമല്ല കേരളത്തില്‍ സി. പി. എം, തെലങ്കാനയില്‍ ബി. ആര്‍. എസ് തുടങ്ങി നിരവധി പാര്‍ട്ടികള്‍ ഈ പ്രവണതയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നുണ്ടെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

Tags

Latest News