മോഹന്‍ലാല്‍ പറയുന്നു, ജനുവരി ഒന്നിന് പുലര്‍ച്ചെ ഒരു മണിക്ക് അത് പുറത്ത് വിടും, അതിനായി കാത്തിരിക്കുക


പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ' എലോണ്‍ ' .മോഹന്‍ലാലിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്.  അവരെ സംബന്ധിച്ചിടത്തോളം ' എലോണ്‍ '  സിനിമയുടെ എന്ത് വിവരങ്ങളും ഏറെ പ്രധാനപ്പെട്ടതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ്  സിനിമയുടെ ട്രെയിലര്‍ 2023 ജനുവരി 1ന് റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടുള്ളത്. പുലര്‍ച്ചെ ഒരു മണിക്കാകും ട്രെയിലര്‍ റിലീസ് ചെയ്യുക. അടുത്ത വര്‍ഷം തന്നെ ചിത്രം റിലീസിന് എത്തുമെന്നും വിവരമുണ്ട്.

 

Latest News