നടി ധന്യയെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് കോടതിയില്‍  സമ്മതിച്ച് സംവിധായകന്‍ ബാലാജി  മോഹന്‍ 

ചെന്നൈ-ഒരു വര്‍ഷമായി രഹസ്യമായി വച്ച വിവാഹം പരസ്യമാക്കി തെന്നിന്ത്യന്‍ നടി ധന്യ ബാലകൃഷ്ണയും സംവിധായകന്‍ ബാലാജി മോഹനും. ബാലാജി മോഹന്റെ ആദ്യവിവാഹമാണ്. ബാലാജി മോഹന്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഒരു വര്‍ഷത്തോളം രഹസ്യമായി സൂക്ഷിച്ചുവച്ച വിവാഹ വിവരം പരസ്യമാക്കിയത്. തെലുങ്കാനയില്‍ നിന്നുള്ള വെബ് സീരിസുകളില്‍ അഭിനയിക്കുന്ന നടി കല്‍പിക ഗണേഷ് ഒരു വീഡിയോയില്‍ ധന്യ രഹസ്യമായി വിവാഹം കഴിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കല്‍പിക തങ്ങളുടെ വിവാഹജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും പരസ്യമായി സംസാരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മാനനഷ്ടത്തിന് ബാലാജി മോഹന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.തന്റെ വ്യക്തിജീവിതത്തില്‍ കയറി ഇടപെട്ടതിന് കല്‍പിക ഗണേഷിന് എതിരെ ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ധനുഷിന്റെ വന്‍ഹിറ്റുകളായ മാരി, മാരി 2, ദുല്‍ഖര്‍ സല്‍മാന്റെ സംസാരം ആരോഗ്യത്തിന് ഹാനികരം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ബാലാജി മോഹന്‍. മലയാളത്തില്‍ ലൗവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ ധന്യ അഭിനയിച്ചിട്ടുണ്ട്. 2012ല്‍ അരുണയുമായാണ് ബാലാജിയുടെ ആദ്യ വിവാഹം. പിറ്റേവര്‍ഷം ഇരുവരും വേര്‍പിരിഞ്ഞു. 


 

Latest News