കുവൈത്ത് സിറ്റി - തങ്ങളുടെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്ത വനിതയുടെ കാറില്‍ ശീതളപാനീയം ഒഴിച്ച് അയല്‍വാസികള്‍. ശീതളപാനീയമായ വിംറ്റോ ആണ് അയല്‍വാസികള്‍ കാറില്‍ ഒഴിച്ചത്. നിര്‍ത്തിയിട്ട സ്ഥലത്തു നിന്ന് പുറത്തെടുക്കാന്‍ കഴിയാത്ത നിലക്ക് കാറിന്റെ മുന്നിലും പിന്നിലും തങ്ങളുടെ കാറുകള്‍ അയല്‍വാസികള്‍ നിര്‍ത്തുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ഇത് സാമൂഹികമാധ്യമ ഉപയോക്താക്കളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായി. അയല്‍വാസികളുടെ ചെയ്തിയെ മ്ലേച്ഛവും നീചവും സംസ്‌കാരശൂന്യവുമെന്ന് ചിലര്‍ വിശേഷിപ്പിച്ചു.