രാജകീയ വിവാഹം ഇന്ന്  ലണ്ടനില്‍ ജഗപൊഗ 

ലോകം കാത്തിരുന്ന രാജകീയവിവാഹം ഇന്ന് . ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റെയും വിവാഹചടങ്ങും നഗരം ചുറ്റലും നേരിട്ടും അല്ലാതെയും കാണുന്നതിന് ലണ്ടനിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹമാണ്. ഹോട്ടലുകളെല്ലാം നിറഞ്ഞുകവിഞ്ഞു. ലോകമാധ്യമങ്ങളും നഗരത്തില്‍ തമ്പടിച്ചിരിക്കുകയാണ്. അവസാനവട്ട റിഹേഴ്‌സലിന് ഹാരിയും മേഗനും എത്തിയിരുന്നു.വിവാഹത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മേഗന്റെ വീട്ടുകാരായി അമ്മയും അര്‍ദ്ധസഹോദരന്‍ തോമസ് മാര്‍ക്കിളും എത്തിയിട്ടുണ്ട്. അമ്മയുമായി രാജ്ഞിയെ കാണാന്‍ മേഗന്‍ എത്തിയിരുന്നു. കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലെത്തിയ വധുവിന്റെ അമ്മ ഡോറിയ റാഗ്ലാന്‍ഡ് രാജ്ഞിയെ ആദ്യമായി സന്ദര്‍ശിച്ചു. ലോസ് ഏഞ്ചലസില്‍ നിന്നും ബുധനാഴ്ചയാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. 
പിതാവ് ചടങ്ങില്‍ നിന്നും പിന്‍വാങ്ങിയത് മൂലം അമ്മയാണ് മെഗാന്റെ കൈപിടിച്ച് വിവാഹവേദയിലെത്തുക. മെക്‌സിക്കോയിലെ ആശുപത്രിയില്‍ സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുകയാണ് പിതാവ്. 
വിന്‍ഡ്‌സറില്‍ ശനിയാഴ്ച നടക്കുന്ന ചടങ്ങുകള്‍ക്കുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് മെഗാനും, ഹാരിയും. വിവാഹത്തിന് ശേഷം നഗരം ചുറ്റുമ്പോള്‍ വധുവിനെയും വരനെയും വ്യക്തമായി കാണാന്‍ പറ്റുന്ന ഇടങ്ങളില്‍ ആരാധകര്‍ തമ്പടിച്ച് തുടങ്ങിയിട്ടുണ്ട്. 


 

Latest News