മനാമ- കണ്ണൂര്‍ മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശി വി.സി ശിവപ്രസാദ് (58) ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മനാമയിലെ ഇന്‍ഷുറന്‍സ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ പ്രീതി (ചിന്മയ മിഷന്‍ കോളേജ് കണ്ണൂര്‍). മക്കള്‍ വൈഷ്ണവ് (അരിസ്റ്റ ബംഗളുരു), വൈഭവ്.






