Sorry, you need to enable JavaScript to visit this website.

VIDEO സൗദി വാര്‍ത്തകളിലും സൈറ്റുകളിലും വഞ്ചിതരാകരുത്

മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് താരിഖ് മിശ്ഖസ്

ജിദ്ദ- കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലയാളം ന്യൂസിന്റെ പേരിനോട് സമാനമായ വെബ് സൈറ്റുകളിലൂടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മലയാളം ന്യൂസ് ഓണ്‍ലൈനില്‍ നല്‍കുന്ന വാര്‍ത്തകളാണ് ഇത്തരം സൈറ്റുകള്‍ ആശ്രയിക്കുന്നത്.
മലയാളം ന്യൂസിനോട് സമാനതയുള്ള സൈറ്റുകളില്‍ വരുന്ന പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന് വായനക്കാരോട് അഭ്യര്‍ഥിക്കുന്നു. തൊഴിലവസരങ്ങളുടെ പരസ്യങ്ങളും മറ്റും നല്‍കി വഞ്ചിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
വിദേശത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച പ്രഥമ മലയാള ദിനപത്രമാണ് മലയാളം ന്യൂസ്. അറബ് ന്യൂസടക്കം നിരവധി പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്ന സൗദി റിസര്‍ച്ച് ആന്റ് മാര്‍ക്കറ്റിംഗ് ഗ്രൂപ്പിന് (എസ്.ആര്‍.എം.ജി) കീഴില്‍ 1999 ലാണ് മലയാളം പ്രസിദ്ധീകരണം ആരംഭിച്ചത്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഫാറൂഖ് ലുഖ്മാനായിരുന്നു പ്രഥമ എഡിറ്റര്‍ ഇന്‍ ചീഫ്. താരിഖ് മിശ്ഖസാണ് ഇപ്പോഴത്തെ എഡിറ്റര്‍ ഇന്‍ ചീഫ്.


വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

വാർത്താ അപ്‌ഡേറ്റുകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക...

https://chat.whatsapp.com/KpZGC5bRNPKKUy1HiOXRa5

നിലവിൽ മലയാളം ന്യൂസിന്റെ ഏതെങ്കിലും ഗ്രൂപ്പിൽ അംഗമായിട്ടുള്ളർ ജോയിൻ ചെയ്യേണ്ടതില്ല...

 

Tags

Latest News