നിർമിത ബുദ്ധി:ചാറ്റ്‌ബോട്ട് പാർലമെന്റിലേക്ക്

രാഷ്ട്രീയക്കാർ യാന്ത്രികമാകരുതെന്നും മനുഷ്യപ്പറ്റ് കാണിക്കണമെന്നും വിമർശനം ഉയരാറുണ്ട്. എന്നാൽ ബ്രിട്ടനിൽ റോബോട്ടുകൾ തന്നെ പാർലമെന്റിലേക്ക് കയറുകയാണ്. 
റോബോട്ടുകൾ സെലക്ട് കമ്മിറ്റികൾക്ക് തെളിവുകൾ നൽകിയത് ഈയിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിനു പുറമെ ഒരു എം.പി ഹൗസ് ഓഫ് കോമൺസിൽ നടത്തിയ പ്രസംഗം എഴുതാൻ ഒരു ചാറ്റ്‌ബോട്ടിനെയാണ് ഉപയോഗിച്ചത്. 
എല്ലാ കാര്യങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറ്റിമറിക്കുകയാണ്. 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ കമ്പനിയായ ഓപ്പൺഎഐ സൃഷ്ടിച്ച ചാറ്റ്ജിപിടി മനുഷ്യരുടെ സംഭാഷണത്തെ തന്നെ അനുകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ആളുകളുടെ എഴുത്തിൽനിന്നും പരിശീലകരിൽ നിന്നും പഠിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ചാറ്റ്‌ബോട്ട് വികസിക്കുന്നത്. 
പരിമിതികൾ മനസ്സിലാക്കി അത് എങ്ങനെ മറികടക്കാമെന്നാണ് ഗവേഷകരുടെ ചിന്ത.  അസംബന്ധമായ ഉത്തരങ്ങൾ നൽകുന്നതും അമിതമായി വാചാലമാകുന്നതും പരിമിതികളായി അംഗീകരിക്കുന്നു.
ചാറ്റ്‌ബോട്ടിന് ഒരു ദിവസം പ്രധാനമന്ത്രിയാകാൻ കഴിയുമോ എന്ന ചോദ്യത്തിന് ബോട്ട് നൽകിയ മറുപടി കാണുക:  മൊത്തത്തിൽ, ഒരു റോബോട്ടിന് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത് സൈദ്ധാന്തികമായി സാധ്യമാണെങ്കിലും അത് ഒരു വെല്ലുവിളി നിറഞ്ഞ ദൗത്യമായിരിക്കും. കൂടാതെ കൃത്രിമബുദ്ധിയിലും കാര്യമായ പുരോഗതി ആവശ്യമായി വരാം. തീരുമാനമെടുക്കാനുള്ള കഴിവുകൾ ആർജിക്കേണ്ടി വരും.

Latest News