കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

ജിദ്ദ- മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദ ബഹറയില്‍ നിര്യാതനായി. കൊണ്ടോട്ടി  മുണ്ടപ്പലം സ്വദേശി ഏക്കാടന്‍ ഫൈസല്‍ (40) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. നെഞ്ച് വേദനയെ തുടർന്ന് താമസ സ്ഥലത്ത് കുഴഞ്ഞു വീണ ഫൈസൽ ഉടനെ മരണപ്പെടുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

ജിദ്ദ മെഹ്ജർ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

പതിനാറ്‌ വർഷമായി ബഹയിലെ മിനി മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് എക്കാടൻ അഹമ്മദ്, മാതാവ്   എക്കാടൻ ഫാത്തിമ, ഭാര്യ താഹിറ, അലവിക്കുട്ടി, ജബ്ബാർ, നൂറുദ്ധീൻ, ഷാഹുൽ ഹമീദ് എന്നിവർ സഹോദരങ്ങളാണ്

Latest News