പശ്ചിമബംഗാളില്‍ കവര്‍ച്ചാ ശ്രമത്തിനിടെ നടി വെടിയേറ്റു മരിച്ചു

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ ഹൈവേയില്‍ കവര്‍ച്ച ശ്രമത്തിനിടെ നടി റിയ കുമാരി വെടിയേറ്റ് മരിച്ചു. ഹൗറ ജില്ലയില്‍ ബുധനാഴ്ച നടന്ന ഹൈവേ മോഷണ ശ്രമത്തിനിടെയാണ് ജാര്‍ഖണ്ഡ് സ്വദേശിനിയായ നടി വെടിയേറ്റ് മരിച്ചത്. ഭര്‍ത്താവാണ് വിവരം പോലീസിനെ അറിയിച്ചത്.
ഭര്‍ത്താവ് പ്രകാശ് കുമാറിനും രണ്ട് വയസുള്ള മകള്‍ക്കുമൊപ്പം റാഞ്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്നു റിയ കുമാരി. മഹിശ്രേഖ പാലത്തിന് സമീപം കാര്‍ തടഞ്ഞുനിര്‍ത്തിയാണ് തങ്ങളെ ആക്രമിച്ചതെന്ന് കുമാര്‍ പോലീസിനോട് പറഞ്ഞു.

 

Latest News