Sorry, you need to enable JavaScript to visit this website.

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം; രണ്ട് പേരെ കൂടി എന്‍.ഐ.എ അറസ്റ്റ് ചെയ്തു

ചെന്നൈ- കോയമ്പത്തൂരില്‍ കാര്‍ സ്‌ഫോടനത്തില്‍ 29 കാരന്‍ കത്തിക്കരിഞ്ഞ കേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തതായി ന്വേഷണം നടത്തുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറിയിച്ചു.ഒക്‌ടോബര്‍ 23നുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശികളായ വൈ. ശൈഖ് ഹിദായത്തുല്ല, എ സനോഫര്‍ അലി എന്നിവരാണ് അറസ്റ്റിലായത്.
മരിച്ച ജമീഷ മുബിന്‍, ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതി മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരുമായി ചേര്‍ന്ന് ഇരുവരും ഗൂഢാലോചന നടത്തിയിരുന്നതായും ഭീകരാക്രമണ പദ്ധതി നടപ്പാക്കാന്‍ തയ്യാറെടുത്തിരുന്നതായും എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു.
കേസില്‍ ഇതുവരെ 11 പേരാണ് അറസ്റ്റിലായത്. ആറുപേരെ കോയമ്പത്തൂര്‍ സിറ്റി പൊലീസും അഞ്ചുപേരെ എന്‍ഐഎയും അറസ്റ്റ് ചെയ്തു.
ജമീഷ മുബിന്‍ ഐ.സിനോട് കൂറ് പുലര്‍ത്തിയിരുന്നതായും കോട്ടൈമേട് സംഗമേശ്വര ക്ഷേത്രത്തില്‍ വന്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു. ക്ഷേത്രത്തിന് കുറച്ച് അകലെയായിരുന്നു ജമീഷ മുബിന്‍ കത്തിക്കരിഞ്ഞ സ്‌ഫോടനം. ഒക്‌ടോബര്‍ 27ന് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News