വാട്സ്ആപ്പിലെ സംശയാസ്പദമായ സ്റ്റാറ്റസ് അപ്ഡേറ്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന സൗകര്യം വെബ് ആപ്ലിക്കേഷനില്‍ വരുന്നു. ലാപ്ടോപ്പോ പി.സിയോ ഉപയോഗിച്ച് ഡെസ്ക്ടോപ്പ് ആപ്പ് വഴി റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് ഉള്‍പ്പെടുത്തുന്നത്.
മെറ്റാ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിംഗ് സംവിധാനമായ വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ആപ്പിലെ ഭാവി അപ്ഡേറ്റുകള്‍ക്കായാണ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിലവില്‍, ദ്രോഹകരമായ ഉള്ളടക്കത്തിന്റെ വ്യാപനം തടയുന്നതിന് സ്പാം, വ്യാജം അല്ലെങ്കില്‍ സംശയാസ്പദമായ സന്ദേശങ്ങള്‍ കമ്പനിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ വരാനിരിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കുന്നതോടെ വാട്സ്ആപ്പ് കൂടുതല്‍ സുരക്ഷിതവും ഉപയോക്തൃ കേന്ദ്രീകൃതവുമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
സ്റ്റാറ്റസ് അപ്ഡേറ്റ് റിപ്പോര്‍ട്ടുചെയ്യാനുള്ള ഓപ്ഷനുള്ള സ്റ്റാറ്റസ് വിഭാഗത്തിലെ പുതിയ മെനുവില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് നേരിട്ട് ഒരു സ്റ്റാറ്റസ് മാര്‍ക്ക് ചെയ്യാന്‍ കഴിയും. സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്താല്‍ അത് പരിശോധിക്കുന്നതിനായി വാട്്ആപ്പിലേക്ക് അയക്കും.
സന്ദേശങ്ങള്‍, മീഡിയ, വോയ്സ് നോട്ടുകള്‍, ലൊക്കേഷന്‍ പങ്കിടല്‍, സ്റ്റാറ്റസ് അപ്ഡേറ്റുകള് എന്നിവ പോലെ ഇതും എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്യപ്പെടും. മറ്റുള്ളവര്‍ക്ക് ഇത് ആക്സസ് ചെയ്യാനും അതിനെക്കുറിച്ച് അറിയാനും കഴിയില്ലെന്നാണ് ഇതിനര്‍ത്ഥം. നിലവില്‍ ഡസ്ക്ടോപ്പ് ബീറ്റയില്‍ ലഭ്യമാണ്. സമീപഭാവിയില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയിലും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വകാര്യതയും സുരക്ഷയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചറുകള്‍ വികസിപ്പിക്കാനും ഡസ്ക്ടോപ്പിനായുള്ള വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.