യുവതിയെ കബളിപ്പിച്ച പ്രതി സൗദിയില്‍നിന്ന് മടങ്ങിയപ്പോള്‍ പിടിയിലായി

കൊച്ചി-സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ ജോലി വാഗ്ദാനം ചെയ്ത് വെണ്ണല സ്വദേശിനിയായ യുവതിയില്‍നിന്ന് അഞ്ചരലക്ഷം രൂപ തട്ടിയ കേസില്‍ ആന്ധ്രപ്രദേശ് സ്വദേശി അറസ്റ്റിലായി. ഹസനാബാദ് സന്തോഷ് നഗറില്‍ മുഹമ്മദ് ഖാജാ അലി മകന്‍ മുഹമ്മദ് അലി തഹ്‌സീന്‍ (33) എന്നയാളെയാണ് ഹൈദരാബാദ് എയര്‍ പോര്‍ട്ടില്‍നിന്ന് കൊച്ചി സിറ്റി സൈബര്‍ െ്രെകം പോലീസ് പിടികൂടിയത്.
2017ലാണ് ഐ.ടി.എ പഠിച്ച യുവതിക്കും ഭര്‍ത്താവിനും സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഫോണ്‍ മുഖാന്തിരവും വാട്‌സാപ്പ് മുഖാന്തിരവും ബന്ധപ്പെട്ട് വ്യാജ വിമാന ടിക്കറ്റും വിസയും അയച്ച് നല്‍കി പ്രതി തട്ടിപ്പു നടത്തിയത്. വിസ സര്‍വ്വീസ് ചാര്‍ജ്ജായും ഡോക്യുമന്റ് വെരിഫിക്കേഷന്‍ ഫീസായുമാണ് പണം ആവശ്യപ്പെട്ടത്. കടവന്ത്ര സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തുടരന്വേഷണത്തിന് 2021ലാണ് കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയത്.
ഈ കേസ്സില്‍ രണ്ടാം പ്രതിയായ സുനില്‍ റാവു എന്നയാളെ ഹൈദരാബാദില്‍ നിന്ന് കഴിഞ്ഞ മാസം കൊച്ചി സൈബര്‍ െ്രെകം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  മൂന്നാം പ്രതിയായ തഹ്്‌സീന്‍ സൗദി അറേബ്യയിലാണെന്ന് ഇയാളില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സൗദി അറേബ്യയില്‍നിന്ന് ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ വിവരം കൊച്ചി സിറ്റി പോലീസിനെ അറിയിച്ചു. തുടര്‍ന്ന് കമ്മീഷണര്‍ നാഗരാജുവിന്റെ നിര്‍ദേശാനുസരണം തൃക്കാക്കര അസ്സി.കമ്മിഷണര്‍ ബേബിയുടെ മേല്‍നോട്ടത്തില്‍ കൊച്ചി സിറ്റി സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ തോമസ്.കെ.ജെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News