മൈസൂരു- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സഹോദരന്‍ പ്രഹ്‌ളാദ് മോഡിക്കും കുടുംബത്തിനും വാഹനാപകടത്തില്‍ പരിക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കര്‍ണാടകയില്‍ മൈസൂരുവിനടുത്താണ് അപകടം പ്രഹ്‌ളാദ് മോഡി, ഭാര്യ, മകന്‍,മരുമകള്‍, പേരക്കുട്ടി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ബന്ദിപുരയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച മെഴ്‌സിഡസ് ബെന്‍സ് എസ്‌യുവി ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
പ്രഹ്‌ളാദ് മോഡിയുടെ വാഹനത്തോടൊപ്പം കോണ്‍വോയ് വാഹനങ്ങളുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരക്കുട്ടിയ്ക്ക് കാലില്‍ ഒടിവുണ്ടെന്നാണ്
റിപ്പോര്‍ട്ട്. അപകടത്തില്‍ കാറിന്റെ മുന്‍വശത്തിന് സാരമായ തകരാറുണ്ട്. പ്രഹ്‌ളാദ് മോഡിയെയും കുടുംബത്തെയും മൈസൂരുവിലെ ജെഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






