Sorry, you need to enable JavaScript to visit this website.

സല്‍മാന്റെ പിറന്നാള്‍, ഷാറുഖ് ഖാന്‍  അതിഥിയായെത്തി 

മുംബൈ-സല്‍മാന്‍ ഖാന്റെ 57ാം പിറന്നാള്‍ ആഘോഷത്തില്‍ നിറസാന്നിധ്യമായി സൂപ്പര്‍ താരം ഷാറുഖ് ഖാന്‍. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഒരുക്കിയ വിരുന്നിലാണ് ഷാറൂഖ് അതിഥിയായി എത്തിയത്. പാര്‍ട്ടിക്കിടെ ഇരുവരും കെട്ടിപ്പിടിക്കുന്നതിന്റെയും ഒന്നിച്ച് സമയം ചിലവിടുന്നതിന്റെയും വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കറുത്ത ടീ ഷര്‍ട്ട് അണിഞ്ഞാണ് ഇരുവരും പാര്‍ട്ടിയില്‍ പങ്കെടുത്തത്. പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്ന ഷാറുഖിനെ യാത്രയാക്കാന്‍ സല്‍മാന്‍ നേരിട്ടുവന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരസ്പരം ആലിംഗനം ചെയ്ത് മടങ്ങുന്ന ഷാറുഖിന്റെയും സല്‍മാന്റെയും വിഡിയോ വൈറലാണ്. ആഘോഷത്തില്‍ പൂജ ഹെഗ്‌ഡെ, ജെനീലിയ, സൊനാക്ഷി, ജാന്‍വി കപൂര്‍, തബു, സുനില്‍ ഷെട്ടി, മുന്‍ കാമുകി സംഗീത ബിജ്ലാനി തുടങ്ങിയവരും പങ്കെടുത്തു. ഹാപ്പി ബര്‍ത് ഡേ ടൈഗര്‍ എന്നാണ് മുന്‍ കാമുകി കത്രിന കൈഫ് ആശംസിച്ചത്. 

Latest News