ജിദ്ദ- കഴിഞ്ഞ ദിവസം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ മരിച്ച മങ്കട കൂട്ടില്‍ സ്വദേശിനി സിഫാനത്തിന്റെ മൃതദേഹം ഇന്ന് ഹയ്യല്‍ ഫൈഹ മസ്ജിദ് റഹ്മ ഖബര്‍സ്ഥാനില്‍ മറവുചെയ്യുമെന്ന് ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് അറിയിച്ചു.
പിലാക്കല്‍ അബ്ദുല്‍ ഹമീദിന്റെ ഭാര്യയായ സിഫാനത്ത് (48) മകളുടെ അടുത്ത് സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു.






