തന്റെ പിന്‍ബലം വെളിപ്പെടുത്തി സാനിയ മിര്‍സ, അത് ശുഐബല്ല

ദുബായ്- വിവാഹ മോചനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുറത്തുവന്നതുമുതല്‍ ഇന്ത്യയിലേയും പാകിസ്ഥാനിലേയും മാധ്യമ പ്രവര്‍ത്തകര്‍ ശുഐബ് മാലികിനും സാനിയ മിര്‍സക്കും പിറകെയാണ്. ഒരു കാലത്ത് പ്രണയത്തിന്റെ പ്രതിരൂപമായി കരുതപ്പെട്ടിരുന്നവരാണ് പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ശുഐബ് മാലിക്കും ടെന്നീസ് താരം സാനിയ മിര്‍സയും. ഇപ്പോള്‍ വേര്‍പിരിയലിന്റെ പേരിലാണ് കുറച്ചു നാളുകളായി ദമ്പതികള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
ഇരുവരുടെയും ബന്ധത്തില്‍ സംഭവിച്ച മറ്റൊരു വലിയ സംഭവവികാസമാണ് പുതിയ വാര്‍ത്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സാനിയ മിര്‍സ ശുഐബ് മാലികിനെ ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ തന്നെ അവഗണിച്ചു തുടങ്ങിയിരുന്നു. സാനിയയുടെ ജന്മദിന പാര്‍ട്ടിയുടെ ഫോട്ടോഗ്രാഫുകളിലും മറ്റ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലും ശുഐബിനെ കാണാനില്ല.
ശുഐബു സാനിയയും   ഉര്‍ദുഫ് ളിക്‌സില്‍ മാലിക്-മിര്‍സ ടോക്ക് ഷോ അവതരിപ്പിക്കുന്നുണ്ട്.  ഷോയെ പ്രൊമോട്ട് ചെയ്യുന്നുതിനായി ഷോയുടെ വീഡിയോ ക്ലിപ്പുകള്‍ ഇരുവരും ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ ചേര്‍ക്കാറുമുണ്ട്.  എന്നാല്‍ രസകരമായ കാര്യം ശുഐബ് അവതരിപ്പിക്കാത്ത ക്ലിപ്പുകള്‍ മാത്രമേ സാനിയ തന്റെ ഇന്‍സ്റ്റയില്‍ പങ്കിടാറുള്ളൂ എന്നതാണ്.
രണ്ട് കായിക താരങ്ങളും വീണ്ടും ഒന്നിക്കുന്നത് കാണാനാണ് ദമ്പതികളുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതെങ്കിലും സാനിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയ പുതിയ പോസ്റ്റില്‍ തന്റെ പിന്‍ബലമായി പറഞ്ഞിരിക്കുന്നത് ഭര്‍ത്താവിനെയല്ല, സഹോദരിയെയാണ്.
വേഷത്തിലും പ്രശസ്തയായ സാനിയ സഹോദരിക്കൊപ്പമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു ഹൃദയ ഇമോജിയോടൊപ്പം മൈ പില്ലര്‍ എന്നാണ് അടിക്കുറിപ്പ്.
സാനിയയുടെ പോസ്റ്റുകളില്‍ നിന്ന് ശുഐബിന്റെ തിരോധാനത്തെക്കുറിച്ചാണ്് നെറ്റിസണ്‍സ് കമന്റ് ബോക്‌സില്‍ ചോദിക്കുന്നത്. വിവാഹമോചന അഭ്യൂഹങ്ങളെക്കുറിച്ച് ശുഐബും സാനിയയും മൗനം തുടരുകയാണ്. വാഹമോചന കിംവദന്തികളെ കുറിച്ച് മാധ്യമങ്ങള്‍ നിരന്തരം ചോദിക്കുന്നതില്‍ ശുഐബ് ഈയിടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

 

Latest News