Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വീടുകളില്‍ മൂര്‍ച്ചയുള്ള കത്തി; രാജ്യദ്രോഹമെന്ന് കോണ്‍ഗ്രസ്, ന്യായീകരിച്ച് ബി.ജെ.പി

ഭോപ്പാല്‍- ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടി വീട്ടില്‍ സൂക്ഷിക്കണമെന്ന ആഹ്വാനം നടത്തിയ ബി.ജെ.പി ലോക്‌സഭാംഗം പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. എന്നാല്‍ പ്രജ്ഞാ സിങിന്റെ പ്രസ്താവന സ്ത്രീകളുടെ സ്വയം സുരക്ഷക്കാണെന്ന വാദവമായി ബി.ജെ.പി രംഗത്തുവന്നു.
ഞായറാഴ്ച കര്‍ണാടകയിലെ ശിവമോഗയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പറഞ്ഞ പ്രജ്ഞാ സിങ്  പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്നും വീടുകളില്‍ കത്തി മൂര്‍ച്ച കൂട്ടി വെക്കണമെന്നും ആഹ്വാനം ചെയ്തത്. പ്രജ്ഞാ സിങ് ആളുകളെ അക്രമത്തിന് പ്രേരിപ്പിച്ചതിനാല്‍ രാജ്യദ്രോഹത്തിന് കേസെടുത്ത് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് മീഡിയ വിഭാഗം ചെയര്‍മാന്‍ കെ.കെ മിശ്ര  പറഞ്ഞു.
ബോംബ് കയ്യില്‍ പിടിച്ച ശേഷം ഇപ്പോള്‍ പ്രജ്ഞാ സിങ്  കത്തിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും മുന്‍ ബിജെപി വക്താവ് നൂപൂര്‍ ശര്‍മ്മയുടെയും ഇവരുടേയും പ്രവൃത്തികള്‍ ഒരുപോലെയാണെന്ന്  അദ്ദേഹം അവകാശപ്പെട്ടു. 2008ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ്
മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ് പ്രജ്ഞാ സിങ്.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


2008 സെപ്തംബര്‍ 29 ന് വടക്കന്‍ മഹാരാഷ്ട്രയിലെ മലേഗാവില്‍ ഒരു പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് പ്രജ്ഞാ സിംഗ് പ്രതിയായത്.
ക്രൂരമായി കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനാണ്  പ്രജ്ഞാ സിങ് പോയിരുന്നുവെന്ന് സംസ്ഥാന ബിജെപി വക്താവ് പങ്കജ് ചതുര് വേദി അവകാശപ്പെട്ടു.
പെണ്‍മക്കളും സഹോദരിമാരും മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിടുന്നതും 'ലൗ ജിഹാദിന്' ഇരയായി രാജ്യത്തെ പലയിടത്തും കഷണങ്ങളായി മുറിക്കപ്പെടുന്നതുമാണ് അവര്‍ ശ്രദ്ധയില്‍ പെടുത്തിയത്.  പ്രജ്ഞാ സിങിന്റെ പ്രസ്താവന ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് എല്ലാ സഹോദരിമാരുടെയും പെണ്‍മക്കളുടെയും സ്വയം പ്രതിരോധത്തിനുള്ള മാനസിക ശക്തിയുമായി ബന്ധപ്പെട്ടതാണ്- അദ്ദേഹം പറഞ്ഞു.
ഹിന്ദു സ്ത്രീകളെ വിവാഹത്തിലൂടെ മതപരിവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കാന്‍ മുസ്ലിംകള്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കാന്‍ ബി.ജെ.പിയും സംഘ്പരിവാറും ഉപയോഗിക്കുന്ന പദമാണ് ലൗ ജിഹാദ്.  
ശിവമോഗയില്‍ നടന്ന ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണ മേഖല വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് ബി.ജെ.പി എം.പി വിവാദ പ്രസ്താവന നടത്തിയത്.  
അവര്‍ക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്. അവര്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ ലൗ  ജിഹാദ് ചെയ്യുന്നു. അവര്‍ സ്‌നേഹിച്ചാലും അതില്‍ ജിഹാദ് ചെയ്യുന്നു. നമ്മള്‍ ഹിന്ദുക്കളും ദൈവത്തെ സ്‌നേഹിക്കുന്നു, ദൈവത്താല്‍ സൃഷ്ടിച്ച ലോകത്ത് എല്ലാ പീഡകരെയും പാപികളെയും അവസാനിപ്പിക്കുക, ഇല്ലെങ്കില്‍ പ്രണയത്തിന്റെ യഥാര്‍ത്ഥ നിര്‍വചനം ഇവിടെ നിലനില്‍ക്കില്ല. അതുകൊണ്ട് ലൗ ജിഹാദില്‍ ഉള്‍പ്പെട്ടവരോട് അതേ രീതിയില്‍ മറുപടി പറയുക. നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കക, ശരിയായ മൂല്യങ്ങള്‍ പഠിപ്പിക്കുക- പ്രജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞു.
ശിവമോഗയിലെ ഹര്‍ഷ ഉള്‍പ്പെടെയുള്ള ഹിന്ദു പ്രവര്‍ത്തകരുടെ കൊലപാതകം ചൂണ്ടിക്കാട്ടിയാണ് സ്വയം സംരക്ഷണത്തിനായി വീട്ടില്‍ കത്തികള്‍ മൂര്‍ച്ചയുള്ളതായി സൂക്ഷിക്കാന്‍ അവര്‍  ആവശ്യപ്പെട്ടത്.

 

Latest News