ജിദ്ദ- ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളോ ഒ.ടി.പിയോ അപരിചതര്‍ക്ക് നല്‍കരുതെന്ന് സൗദിയിലെ ബാങ്കുകളും കേന്ദ്ര ബാങ്കായ സാമയും നിരന്തരം ഉണര്‍ത്തുന്നുണ്ടെങ്കിലും അതിനേയും മറികടക്കുന്ന രീതികളുമായി സൈബര്‍ തട്ടിപ്പുകാര്‍.
ജിദ്ദയില്‍ എസ്.എന്‍.ബി അല്‍ അഹ്‌ലിയുടെ സൈറ്റ് തന്നെയാണെന്നു കരുതി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്റര്‍ ചെയ്ത പരപ്പനങ്ങാടി സ്വദേശി അശ്‌റഫ് നല്ലേടത്തിന് പണം നഷ്ടമായി. ബാങ്ക് സൈറ്റുകള്‍ തുറക്കുമ്പോള്‍ അതീവ ജാഗ്രത ആവശ്യമാണെന്ന് എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണ് അദ്ദേഹം.
ബാങ്ക് സൈറ്റിലേക്ക് പോകുന്നതിന് ഗൂഗിള്‍ സെര്‍ച്ച് ബാറില്‍ ബാങ്കിന്റെ പേര് നല്‍കുമ്പോള്‍ യഥാര്‍ഥ സൈറ്റിനോടൊപ്പം പരസ്യങ്ങള്‍ എന്ന പേരില്‍ വരുന്ന സൈറ്റിലൂടെയാണ് കബളിപ്പിക്കുന്നത്. ബാങ്കിന്റെ സൈറ്റ് തന്നെയാണെന്ന് യു.ആര്‍.എല്‍ നോക്കി പരിശോധിച്ച് ഉറപ്പാക്കിയതിനു ശേഷമേ ഇടപാടുകള്‍ക്ക് തുനിയാവൂ. ബാങ്കില്‍നിന്ന് ലഭിക്കുന്ന ഒ.ടി.പി കൂടി നല്‍കിയാലേ സൈറ്റ് ഓപ്പണ്‍ ആകുകയുള്ളൂവെങ്കിലും അതിനുമുമ്പായും കബളിപ്പിക്കപ്പെടാമെന്നാണ് അശ്‌റഫിന്റെ അനുഭവം തെളിയിക്കുന്നത്.
ഏതുരീതിയിലാണ് അബദ്ധം സംഭവിച്ചതെന്ന് വിശദീകരിക്കുന്ന അശ്‌റഫിന്റെ വീഡിയോ കാണുക.