Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഈ ബന്ധം നമുക്കിവിടെ നിര്‍ത്താമെന്ന്  കത്രീന സല്ലുവിനോട് പറഞ്ഞത് ഊട്ടിയില്‍ വെച്ച് 

മുംബൈ-ബോളിവുഡിലെ പ്രണയ ബന്ധങ്ങള്‍ നായനാര്‍ പണ്ടു പറഞ്ഞ അമേരിക്കയിലെ ചായ കുടി പോലെയാണ്. എന്തിനേറെ ബിഗ് ബിയുടെ വീട്ടിലെ മരുമകളായി വിലസുന്ന ഐശ്വര്യറായിക്ക് പോലുമുണ്ടായിരുന്നില്ലേ ബന്ധങ്ങള്‍? ഇക്കാര്യത്തില്‍ വിരുതനാണ് സല്ലു എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സല്‍മാന്‍ ഖാന്‍. ഇപ്പോഴും ബോളിവുഡില്‍ പുര നിറഞ്ഞ് നില്‍ക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ മുഖം. ഫാന്‍സ് ഏറെ ആഗ്രഹിച്ചതായിരുന്നു സല്‍മാന്‍ ഖാന്‍ കത്രിന കൈഫിനെ കെട്ടണമെന്നത്. 
ഇതേതാണ്ട് ഉറപ്പിച്ച ഘട്ടത്തില്‍ സല്ലുവിന്റെ പിതാവ് മുംബൈ ബസാറിലെ ആഭരണ കടയില്‍ നിന്ന് നല്ല ഒന്നാന്തരം വജ്രാഭരണം മണവാട്ടിയ്ക്ക് നല്‍കാന്‍ വാങ്ങിയിരുന്നതായി പ്രമുഖ ഫിലം മാഗസിനായ ഫിലിം ഫെയറില്‍ ഗോസിപ്പ് അടിച്ചു വരികയും ചെയ്തിരുന്നു. 
ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ പ്രണയബന്ധമായിരുന്നു കത്രീന കൈഫും സല്‍മാന്‍ ഖാനും തമ്മിലുള്ളത്. കത്രീനയെ വിവാഹം കഴിക്കാന്‍ സല്‍മാന്‍ ഖാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. കത്രീനയ്ക്കും സല്‍മാന്‍ പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍, റണ്‍ബീര്‍ കപൂര്‍ ജീവിതത്തിലേക്ക് കടന്നുവന്നതോടെ കത്രീന സല്‍മാനുമായി അകലുകയായിരുന്നു.
ഒന്നിച്ച് സിനിമയില്‍ അഭിനയിച്ചതോടെയാണ് കത്രീനയും റണ്‍ബീറും തമ്മില്‍ അടുത്തതും സൗഹൃദത്തിലായതും. ഊട്ടിയിലെ സെറ്റിലായിരുന്നു സിനിമ ഷൂട്ടിങ്. പ്രണയബന്ധം അവസാനിപ്പിക്കാമെന്ന് ഊട്ടിയിലെ സെറ്റില്‍ ഇരിന്ന് കത്രീന കൈഫ് സല്‍മാന്‍ ഖാന് ടെക്സ്റ്റ് മെസേജ് അയക്കുകയായിരുന്നു. നിങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്നും ബന്ധം പിരിയാമെന്നും കത്രീന സല്‍മാന് മെസേജ് അയച്ചു.
സല്‍മാനുമായുള്ള ബന്ധം അവസാനിപ്പിച്ചപ്പോള്‍ കത്രീന കൈഫിന് വാസ്തവത്തില്‍ പേടിയുണ്ടായിരുന്നു. ബ്രേക്ക്അപ്പിന്റെ പേരില്‍ സല്‍മാന്‍ തന്നെ മാനസികമായി ഭീഷണിപ്പെടുത്തുമോ എന്നായിരുന്നു കത്രീനയുടെ പ്രധാന പേടി. സല്‍മാനുമായി പിരിയാന്‍ ആ സമയത്ത് കത്രീന ആഗ്രഹിച്ചിരുന്നു. സല്‍മാനുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ലെന്ന് ആ സമയത്ത് തന്റെ വളരെ അടുത്ത സുഹൃത്തുക്കളോട് കത്രീന പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, കത്രീന വിചാരിച്ച പോലെ സല്‍മാന്‍ പ്രശ്നങ്ങളുണ്ടാക്കിയില്ല. കത്രീനയെ തുടര്‍ന്നങ്ങോട്ട് നല്ല സുഹൃത്തായി കാണാന്‍ സല്‍മാന് സാധിച്ചു. കത്രീനയും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ഇരുവരും ബ്രേക്ക്അപ്പിന് ശേഷവും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സങ്കടം പറഞ്ഞ് ഒരിടത്തും പോയിട്ടില്ല ഈ മാതൃകാ കമിതാക്കള്‍. 


 

Latest News