ഏഴാം ക്ലാസുകാരിക്ക് ഹിന്ദി അധ്യാപികയാകാനുള്ള യോഗ്യത

നാദാപുരം- ഏഴാം ക്ലാസുകാരി ഹിന്ദി അധ്യാപികയാകാനുള്ള യോഗ്യത നേടി. വട്ടോളി ഗവ. യു.പി സ്‌കൂൾ വിദ്യാർഥിനി നയനയാണ് ഹിന്ദു പ്രചാര സഭയുടെ രാഷ്ട്ര ഭാഷാ വിശാരദ് ബിരുദ യോഗ്യത നേടിയത്. അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ തന്നെ ഹിന്ദു പ്രചാര സഭയുടെ പ്രാഥമിക പഠനം ആരംഭിച്ചിരുന്നു. മാധ്യമ, രാഷ്ട്ര ഭാഷാ പ്രവേശിക പരീക്ഷകൾ നേരത്തെ വിജയിച്ചിരുന്നു. ഹിന്ദി പ്രചാരകൻ ബാബു സി. അരൂരിന്റെ ശിക്ഷണത്തിലാണ് നയന പഠിച്ചത്. നരിക്കൂട്ടുംചാലിലെ കൂരാറേമ്മൽ രാധാകൃഷ്ണൻ-നിഷ ദമ്പതികളുടെ മകളാണ്. 

Latest News