ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിംഗ് ചാര്‍ജ് കുറച്ചു, ആദ്യ 30 മിനിറ്റ് സൗജന്യം

ദോഹ-ഹമദ് അന്താരാഷ്ട വിമാനത്താവളത്തിലെ ഹ്രസ്വകാല കാര്‍ പാര്‍ക്കിംഗ് ആദ്യ 30 മിനിറ്റ് സൗജന്യമാണെന്നും തുടര്‍ന്ന് രണ്ട് മണിക്കൂര്‍വരെയുള്ള ഓരോ 30 മിനിറ്റിനും 15 റിയാല്‍ തോതില്‍ ചാര്‍ജ് ഈടാക്കുമെന്നും ഹമദ് അന്താരാഷ്ട വിമാനത്താവള വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
മൂന്നാമത്തെ മണിക്കൂര്‍ മുതല്‍ ഓരോ 30 മിനിറ്റിനും 25 റിയാല്‍ തോതിലും നാലാമത്തെ മണിക്കൂര്‍ മുതല്‍ ഓരോ 30 മിനിറ്റിനും 35 റിയാല്‍ തോതിലും ചാര്‍ജ് ഈടാക്കുമെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
ലോകകപ്പിനോടനുബന്ധിച്ച് വര്‍ദ്ധിപ്പിച്ചിരുന്ന നിരക്കുകള്‍ കുറച്ചതായാണ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.
ഓണ്‍ലൈനായി മുന്‍കൂട്ടി പാര്‍ക്കിംഗ് ബുക്ക് ചെയ്യാമെന്നും ഇങ്ങനെ ബുക്ക് ചെയ്യുന്നവര്‍ക്ക് നിരക്കില്‍ 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://dohahamadairport.com/airport-guide/to-from-the-airport/parking സന്ദര്‍ശിക്കുക

പാര്‍ക്കിംഗ് ബുക്ക് ചെയ്യുവാന്‍ https://www.mawaqifqatar.com/booking/site/hia സന്ദര്‍ശിക്കുക

 

Latest News